Webdunia - Bharat's app for daily news and videos

Install App

‘കുര്യാക്കോസ് അച്ചൻ മരിച്ചു, ബാക്കി വിവരങ്ങൾ പിന്നാലെ അറിയിക്കാം’- സഹോദരന്റെ മരണ വിവരം അറിയിക്കേണ്ടത് ഇങ്ങനെയോ?

മരണവിവരം അറിയിക്കുന്നത് ഇങ്ങനെയോ?

Webdunia
ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (11:09 IST)
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചതിന് ശേഷമാണ് കന്യാസ്ത്രീയെ നിരന്തരം പീഡനത്തിനിരയാക്കിയ കേസിൽ ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കൽ അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങി ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഫ്രാങ്കോ മുളക്കലിനെതിരെ ശക്തമായി മൊഴി നൽകിയ ഫാദർ കുര്യാക്കോസിനെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടുവെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം ഉറ്റുനോക്കുന്നത്.
 
ഫാസർ കുര്യാക്കോസിന്റെ മരണവിവരം തങ്ങളെ അറിയിക്കേണ്ട രീതിയിൽ അല്ല അവിടുത്തെ വൈദികൻ അറിയിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരൻ ജോസ് കാട്ടുതറ പറയുന്നു. രാവിലെ പത്തുമണി കഴിഞ്ഞ് ജലന്ധറിലെ ഒരു വൈദികനാണ് മരണവിവരം അറിയിച്ചത്. 
 
‘കുര്യാക്കോസ് അച്ചൻ മരിച്ചു. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കാം’ എന്നായിരുന്നു വൈദികൻ അറിയിച്ചത്. ഇങ്ങനെയാണോ അടുത്ത ബന്ധുവിന്റെ മരണം അറിയിക്കേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു. ബന്ധുക്കൾ എത്തുന്നതിന് മുൻപ് പോസ്റ്റ്മോർട്ടത്തിന് ശ്രമിച്ചതിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു. 
 
ഫ്രാങ്കോ മുളക്കലിന്റെ ആളുകൾ തന്നെ നിരന്തരം മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫാദർ പറഞ്ഞിരുന്നതായി ജലന്ധറിലെ അദ്ദേഹത്തിന്റെ ബന്ധു വെളിപ്പെടുത്തി. ‘എനിക്കിനി അധിക കാലമില്ല എന്നെ ഒതുക്കിക്കളയും എനിക്ക് ഫ്രാങ്കോയെക്കുറിച്ച് ഒത്തിരിയേറെ കാര്യങ്ങൾ അറിയാം എന്നതിനാലാണിത്. മുൻപ് എന്നെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു, അത് നടക്കാത്തതിന്റെ പക അയാൾക്കുണ്ട്. ദസ്‌വയിൽ ഞാൻ താമസിക്കുന്ന പള്ളിയിലെ വികാ‍രി അയാളുടെ ആളാണ്‘    

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments