ഇന്ധനവില വര്‍ധന: നവംബര്‍ 15ന് സ്വകാര്യ ബസ് സമരം - ഫെഡറേഷന്റെ ആവശ്യങ്ങള്‍ ‘കുന്നോളം’
ഇന്ധനവില വര്‍ധന: നവംബര്‍ 15ന് സ്വകാര്യ ബസ് സമരം - ഫെഡറേഷന്റെ ആവശ്യങ്ങള്‍ ‘കുന്നോളം’
ഇന്ധനവില കയറ്റത്തില്‍ പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് സൂചനാ പണിമുടക്കിലേക്ക്. നിരക്ക് വർധന ആവശ്യപ്പെട്ട് നവംബര്‍ 15 സൂചനാ പണിമുടക്ക് നടത്തുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
അനിശ്ചിതകാല സമരത്തിന് മുന്നോടിയായി നടത്തുന്ന സൂചന പണിമുടക്കാണിതെന്നും കേരളത്തിലെ എല്ലാ സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവെച്ച് സൂചനാ പണിമുടക്കില്‍ പങ്കെടുക്കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.
വിദ്യാർഥികളുടെ കണ്‍സെഷന്‍ നിരക്ക് വർധന, എല്ലാ യാത്രാ സൗജന്യങ്ങളും നിർത്തലാക്കുക, ഡീസലിന് സബ്‌സിഡി , റോഡ് ടാക്സ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
ബസുകളുടെ സർവീസ് കാലാവധി 20 വർഷമാക്കിയ തീരുമാനം ഉടൻ നടപ്പാക്കുക, ഗതാഗത നയം രൂപവൽക്കരിക്കുക, ബസുടമകൾക്കു ക്ഷേമനിധി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്.