Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഴ്​സുമാരുടെ സമരം: ഹൈക്കോടതിയുടെ ഒത്തുതീർപ്പു ചർച്ച പരാജയം - വ്യാഴാഴ്ച കൂട്ട അവധിയെന്ന് നഴ്​സുമാര്‍

നഴ്​സുമാരുടെ സമരം: ഹൈക്കോടതിയുടെ ഒത്തുതീർപ്പു ചർച്ച പരാജയം

നഴ്​സുമാരുടെ സമരം: ഹൈക്കോടതിയുടെ ഒത്തുതീർപ്പു ചർച്ച പരാജയം - വ്യാഴാഴ്ച കൂട്ട അവധിയെന്ന് നഴ്​സുമാര്‍
കൊച്ചി , ബുധന്‍, 19 ജൂലൈ 2017 (17:43 IST)
നഴ്​സുമാരുടെ സമരം ഒത്തുതീർപ്പാക്കുന്നതിൽ ഹൈക്കോടതിയുടെ മീഡിയേഷൻ കമ്മിറ്റി നടത്തിയ ചർച്ച പരാജയം. മാ​നേ​ജു​മെ​ന്‍റു​ക​ളും ന​ഴ്സു​മാ​രും നി​ല​പാ​ടി​ൽ ഉ​റ​ച്ച് നി​ന്ന​തോ​ടെ​യാ​ണ് ച​ർ​ച്ച പ​രാ​ജ‍​യ​പ്പെ​ട്ട​ത്.

ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ വ്യാഴാഴ്ച കൂട്ട അവധിയെടുത്തു പ്രതിഷേധിക്കുമെന്നും വ്യക്തമാക്കി.

20,000രൂപ അടിസ്ഥാന ശമ്പളം എന്ന ആവശ്യത്തില്‍ നഴ്സുമാർ ഉറച്ചു നിന്നതോടെ ഇത്​ അംഗീകരിക്കാൻ കഴിയില്ലെന്ന്​ മാനേജ്മെന്റുകള്‍ അറിയിച്ചു. ഇതോടെയാണ് ചർച്ച വഴിമുട്ടിയത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും, ന​ഴ്സിം​ഗ് സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യാ​ണ് മീ​ഡി​യേ​ഷ​ൻ ക​മ്മി​റ്റി ച​ർ​ച്ച​ന​ട​ത്തി​യ​ത്.

17,200 രൂപയാണ് സർക്കാർ നിർദേശിച്ച കുറഞ്ഞ ശമ്പളം. എന്നാൽ ഈ നിർദേശം സ്വീകാര്യമല്ലെന്നും സുപ്രീംകോടതി നിയോഗിച്ച സമിതി ശുപാർശ ചെയ്ത 20,000 രൂപ കുറഞ്ഞ ശമ്പളമായി ലഭിക്കണമെന്നുമാണ് നഴ്സുമാരുടെ നിലപാട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാല് ജിബി റാം, 5300 എംഎഎച്ച് ബാറ്ററി 6.44 ഇഞ്ച് ഡിസ്‌പ്ലേ; ഷവോമി മി മാക്‌സ് 2 വിപണിയില്‍ !