Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയ നൈരാശ്യം: നഴ്സിംഗ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

നഴ്‌സിംഗ് കോളേജ് ഹോസ്റ്റലില്‍ രണ്ടാം വര്‍ഷ ജനറല്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

kozhikkode
കോഴിക്കോട് , ശനി, 16 ജൂലൈ 2016 (10:36 IST)
ബേബി മെമ്മോറിയല്‍ നഴ്‌സിംഗ് കോളേജ് ഹോസ്റ്റലില്‍ രണ്ടാം വര്‍ഷ ജനറല്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉള്ളേരി കരിക്കാലില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ ശ്രീലക്ഷ്മി (19) ആണ് മരിച്ചത്.
 
ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം നടന്നത്. കോളേജ് ഹോസ്റ്റലിലെ സ്വന്തം മുറിയില്‍ നിന്നും മാറി ഒഴിഞ്ഞു കിടന്നിരുന്ന മുറിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പുറത്തുവരുന്ന സൂചന. 
 
പെണ്‍കുട്ടിയെ ഇന്നലെ ഉച്ചമുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐഡിൽ സ്റ്റാർട്ട് സ്റ്റോപ് സിസ്റ്റവുമായി ‘സ്പ്ലെൻഡർ ഐ സ്മാർട്ട്’ വിപണിയില്‍