Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടമ്മയ്ക്ക് അശ്ളീല സന്ദേശം അയച്ച ഡി.വൈ.എഫ്.ഐ നേതാവിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

വീട്ടമ്മയ്ക്ക് അശ്ളീല സന്ദേശം അയച്ച ഡി.വൈ.എഫ്.ഐ നേതാവിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു
, ഞായര്‍, 9 ജൂലൈ 2023 (12:14 IST)
തിരുവനന്തപുരം: വീട്ടമ്മയ്ക്ക് ഫോണിലൂടെ അശ്ളീല സന്ദേശം അയച്ച ഡി.വൈ.എഫ്.ഐ നേതാവിനെ
ബാങ്ക് ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ആര്യനാട് സർവീസ് കോപ്പറേറ്റിവ് ബാങ്ക് പ്യൂൺ ഷാജിക്കെതിരെയാണ് സസ്‌പെൻഷൻ ഉണ്ടായത്.
 
ഷാജി ഫോണിലെ വാട്സ്‌ആപ്പ് ലൂടെ മോശം സന്ദേശം അയച്ചെന്നും ഫോൺ വിളിച്ചു ശല്യം ചെയ്തു എന്നും വീട്ടമ്മ ആര്യനാട് പോലീസിൽ പരാതി നൽകിയിരുന്നു. സംഭവം പ്രശ്നമായതോടെ ഷാജിയെ നിർബന്ധിത അവധിയിൽ പോകാൻ ബാങ്ക് അധികാരികൾ ആവശ്യപ്പെട്ടിരുന്നു.
 
ഇയാൾ ജോലി ചെയ്തിരുന്ന ബാങ്കിൽ നിന്ന് ജാമ്യമില്ലാതെ വായ്പ തരപ്പെടുത്താം എന്ന് പറഞ്ഞായിരുന്നു വീട്ടമ്മയെ തുടർച്ചയായി ശല്യപ്പെടുത്തിയത്. പോലീസിൽ പരാതി നല്കിയതിനൊപ്പം വീട്ടമ്മ സി.പി.എം.ജില്ലാ സെക്രട്ടറി, സഹകരണ ബാങ്ക് പ്രസിഡന്റ് എന്നിവർക്കും പരാതി നൽകിയിരുന്നു.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉള്ളിൽ കരഞ്ഞുകൊണ്ടാണ് ചുമതലകളിൽ പ്രവർത്തിക്കുന്നത്: ശോഭാ സുരേന്ദ്രൻ