ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രന്‍. നേതാക്കളില്‍ നിന്നും അഭിമാനക്ഷതമേറ്റെന്നും ഉള്ളില്‍ കരഞ്ഞുകൊണ്ടാണ് പാര്‍ട്ടി ചുമതലകളില്‍ പ്രവര്‍ത്തിക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ക്യൂ 18 അഭിമുഖത്തിലാണ് ശോഭ സുരേന്ദ്രന്റെ തുറന്നുപറച്ചില്‍. പല തലങ്ങളില്‍ നിന്നും പാര്‍ട്ടി പരിപാടികളില്‍ വരുന്നില്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിന് ഉത്തരം നല്‍കേണ്ടത് താനല്ലെന്നും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്യേണ്ടത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാണെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നു.
ബിജെപിയ്ക്ക് സംസ്ഥാനത്തെ പുതിയ പ്രഭാരിയായി പ്രകാശ് ജാവഡേക്കര്‍ വന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി മൂന്ന് തവണ ചര്‍ച്ചയുണ്ടായി. പക്ഷേ തന്നെയടക്കം പലരെയും മാറ്റി നിര്‍ത്തുന്ന സമീപനമാണുണ്ടായത്. പാര്‍ട്ടിക്ക് വേണ്ടി ജീവിതത്തില്‍ എല്ലാം നഷ്ടപ്പെടുത്തേണ്ട സാഹചര്യം വന്ന്ട്ടുണ്ട്. കുടുംബത്തിലെ പല റോളുകളും ഏറ്റെടുക്കാന്‍ കഴിയാതെ വന്നിട്ടുണ്ട്. അങ്ങനെയൊരാളെ സമൂഹമധ്യത്തില്‍ പാര്‍ട്ടിക്കാരെ കൊണ്ട് അപമാനിക്കുമ്പോള്‍ ഉത്തരം പറയേണ്ടത് താനല്ലെന്നും ചിലകാര്യങ്ങള്‍ തുറന്നുപറയേണ്ടി വരുന്നത് പാര്‍ട്ടിയെ കൂടുതല്‍ നന്നാക്കാന്‍ വേണ്ടിയാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.