Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓഖി ചുഴലിക്കാറ്റ്: സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തമോ?

ഓഖി സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തമാകുമോ എന്ന് ആശങ്ക

ഓഖി ചുഴലിക്കാറ്റ്: സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തമോ?
തിരുവനന്തപുരം , ശനി, 30 ഡിസം‌ബര്‍ 2017 (07:35 IST)
കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഓഖി ദുരന്തം ഒരു മാസം പൂർത്തിയാകുമ്പോൾ മരിച്ചവരുടെയും ഇനിയും തിരിച്ചെത്താനുള്ളവരുടെയും മൊത്തം എണ്ണം മുന്നൂറിലേറെ. അതേസമയം മരണപ്പെട്ടവരുടെയും കണ്ടെത്താനുള്ളവരുടെയും കണക്ക് നോക്കിയാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തമായി ഓഖി ചുഴലിക്കാറ്റ് മാറുമോ എന്ന ഭീതിയിലാണു തീരദേശം.
 
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചത് 2004 ലെ സൂനാമി ദുരന്തത്തിലാണ്. അതില്‍ 171 പേര്‍ മരിച്ചിരുന്നതായാണ് കണക്ക്.  ഓഖിദുരന്തത്തില്‍ സംസ്ഥാനത്തിന് അടിയന്തര സഹായമായി 133 കോടി രുപ കേന്ദ്രസംഘം അനുവദിച്ചിരുന്നു.  422 കോടി രൂപ ധനസഹായമാണ് കേരളം ആവശ്യപ്പെട്ടത്. കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുമെന്നും കേന്ദ്രസംഘം അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2018 സ്വന്തം പേരിലെഴുതാന്‍ മമ്മൂട്ടി!