Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓഖി ചുഴലിക്കാറ്റ്: മുന്നറിയിപ്പ് ലഭിച്ചില്ലെന്ന സംസ്ഥാനത്തിന്റെ വാദങ്ങൾ തള്ളി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം

ഓഖി ചുഴലിക്കാറ്റ്: കേരളത്തിന്റെ വാദങ്ങൾ തള്ളി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം

ഓഖി ചുഴലിക്കാറ്റ്: മുന്നറിയിപ്പ് ലഭിച്ചില്ലെന്ന സംസ്ഥാനത്തിന്റെ വാദങ്ങൾ തള്ളി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം
, വ്യാഴം, 7 ഡിസം‌ബര്‍ 2017 (07:33 IST)
കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഓഖി 
ചുഴലിക്കാറ്റ് സംബന്ധിച്ച് തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പു ലഭിച്ചില്ലെന്ന സംസ്ഥാനത്തിന്റെ വാദത്തോടു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു യോജിപ്പില്ല.
 
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തില്‍ നിന്നും കാലാവസ്ഥാ മുന്നറിയിപ്പുള്ള ബുള്ളറ്റിൻ തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനൊപ്പം സംസ്ഥാന ചീഫ് സെക്രട്ടറിക്കും ലഭ്യമാക്കിയിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസ് കാലാവസ്ഥാ മുന്നറിയിപ്പുകൾ സ്ഥിരം കൈകാര്യം ചെയ്യുന്നതായതിനാൽ സാങ്കേതിക സൂചനകൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന വാദവും ശരിയല്ലെന്നാണ് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ വിശദീകരണം.
 
തെക്കന്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ‘ഓഖി’ ചുഴലിക്കാറ്റ് മഹാരാഷ്ട്ര വിട്ട് ഗുജറാത്തിലേക്ക് നീങ്ങി ശക്തി പ്രാപിക്കുന്ന വാര്‍ത്ത് ഇന്നലെ വന്നിരുന്നു. ചുഴലിക്കാറ്റിനെ തുടർന്ന് അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് കാരണമായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നയിപ്പു നൽകി.
 
ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ദുരിതബാധിത മേഖലകളില്‍ ആളുകള്‍ക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നു പ്രധാനമന്ത്രി അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോ​ട​തി​യി​ൽ നേ​രി​ട്ടു ഹാ​ജ​രാ​കണം; നടിയ ആക്രമിച്ച കേസില്‍ ദിലീപിന് സമന്‍സ്