Select Your Language

Notifications

webdunia
webdunia
webdunia
webdunia

രഹസ്യവിവരങ്ങൾ എസ്‌ഡി‌പിഐ പ്രവർത്തകർക്ക് നൽകി:പോലീസുകാരനെ പിരിച്ചുവിട്ടു

രഹസ്യവിവരങ്ങൾ എസ്‌ഡി‌പിഐ പ്രവർത്തകർക്ക് നൽകി:പോലീസുകാരനെ പിരിച്ചുവിട്ടു
, ബുധന്‍, 23 ഫെബ്രുവരി 2022 (19:41 IST)
പോലീസിന്റെ ഔദ്യോഗിക വിവരം എസ്‌ഡി‌പിഐ‌ക്ക് ചോർത്തി നൽകിയ സംഭവത്തിൽ പോലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കരിമണ്ണൂർ സ്റ്റേഷനിലെ പോലീസുകാരൻ അനസ് പികെയെയാണ് പിരിച്ചുവിട്ടത്.
 
ഇടുക്കി എസ്‌പിയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പോലീസ് ശേഖരിച്ച ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങളാണ് ഇയാൾ ചോർത്തി നൽകിയത്. സംഭവത്തിൽ ശിക്ഷ നടപടി സ്വികരിക്കുന്നതിനു മുന്നോടിയായി പോലീസുകാരന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
 
സംഭവത്തിൽ തൊടുപുഴ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് വകുപ്പ് തല അന്വേഷണത്തിലും കുറ്റം തെളിഞ്ഞതോടെയാണ് ശിക്ഷാനടപടിയുണ്ടായത്.
 
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡ പട്ടേലിനെ മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഇ മെയിൽ എഴുതിയതായും ഇടുക്കി ജില്ല പോലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.  സർക്കാർ ജോലിയിലിരിക്കെ ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണ് ഇ-മെയിൽ അയച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്ത്, പ്ലസ്ടു പരീക്ഷ: ഹര്‍ജി തള്ളി സുപ്രീം കോടതി