പാലക്കാട്: മണ്ണാർക്കാട് നഗരസഭയുടെ ആരോഗ്യ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ രണ്ടു സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നാസ് ചില്ലീസ് ഹോട്ടൽ, കിഴക്കേപ്പാടൻസ് ടേസ്റ്റി വെജിറ്റേറിയൻസ് ഹോട്ടൽ എന്നിവയ്ക്കാണ് നഗരസഭാ നോട്ടീസ് നൽകിയത്.
ഇതിൽ ലേബൽ പതിപ്പിക്കാതെ ഫ്രീസറിൽ ഭക്ഷണ സാധനം സൂക്ഷിച്ചതിനാണ് കിഴക്കേപ്പാടൻസിനു നോടീസ് നൽകിയത്. എന്നാൽ പഴകിയതും ഭക്ഷ്യയോഗ്യം അല്ലാത്തതുമായ ആഹാര സാധനങ്ങൾ പിടിച്ചതിനാണ് നോട്ടീസ് നൽകിയത് എന്ന നഗരസഭാ സെക്രട്ടറി വെളിപ്പെടുത്തി.
ഇതിനൊപ്പംനടപ്പാത കൈയേറി കെ.പി.സ്റ്റോർ എന്ന സ്ഥാപനം പഴവര്ഗങ്ങളും ട്രെ നിരത്തി പൊതുജനത്തിനു വഴിയാത്രക്കാർക്കും തടസം ഉണ്ടാക്കിയതിനും പിഴ ഈടാക്കി. കോടതിപ്പറ്റി പ്രധാന റോഡിന്റെ ഇടതുഭാഗത്തായിരുന്നു ഇവരുടെ കൈയേറ്റം.