Publish Date: Fri, 29 Apr 2022 (18:44 IST)
Updated Date: Fri, 29 Apr 2022 (18:47 IST)
കോഴിക്കോട് സ്വദേശി ഒമാനില്‍ വെടിയേറ്റ് മരിച്ച നിലയില്‍. പേരാമ്പ്ര സ്വദേശി മൊയ്തീനാണ് മരിച്ചത്. 56 വയസായിരുന്നു. ഒമാനിലെ സലാലയിലെ ഖദീജ പള്ളിയില്‍ ഇന്നു രാവിലെയാണ് സംഭവം. മൃതദേഹത്തിനടുത്ത് നിന്ന് തോക്കും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആരാണ് വെടിവച്ചതെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പള്ളിയില്‍ നമസ്‌കാരം നിര്‍ത്തിവച്ചിട്ടുണ്ട്. മൂപ്പതുവര്‍ഷമായി സലാലയില്‍ പ്രവാസിയാണ് മൊയ്തീന്‍