സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം അറ്റ് റിസ്‌ക് എന്ന് വിലയിരുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്ന് വന്ന മൂന്ന് പേർക്ക് സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്, നാലു പേർ ഫലം കാത്തിരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ഒമിക്രോൺ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്നും വന്നവർ പോസിറ്റീവ് ആയാൽ ജീനോം സീക്വൻസിങ് നടത്തണമെന്നാണ് ചട്ടം. ഇതനുസരിച്ച് മൂന്ന് പേരുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം ഡിഎംഒമാർക്ക് വാർത്താ വിലക്ക് ഏർപ്പെടുത്തിയെന്നത് തെറ്റായ വാർത്തയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പലപ്പോഴും തെറ്റായ വാർത്തകൾ വരുന്നുണ്ട്. വകുപ്പിന്റെ വാർത്തകൾക്ക് ഏകീകൃത രൂപം കിട്ടാൻ ലക്ഷ്യമിട്ടാണ് ആരോഗ്യവകുപ്പ് ഡയറക്ടർ സർക്കുലർ ഇറക്കിയത്. ഇതിൽ പുനഃപരിശോധനയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.