Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ നാടകീയ സംഭവങ്ങള്‍; പാര്‍ട്ടി പതാക പൊട്ടിവീണു, ചൊടിച്ച് സോണിയ ഗാന്ധി (വീഡിയോ)

Sonia Gandhi
, ചൊവ്വ, 28 ഡിസം‌ബര്‍ 2021 (11:36 IST)
നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച് കോണ്‍ഗ്രസ് സ്ഥാപക ദിനം. ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ഉയര്‍ത്തിയ പാര്‍ട്ടി പതാക പൊട്ടിവീണു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയര്‍ത്തുന്നതിനിടെയാണ് സംഭവം. 
 
രാവിലെ 9.45ന് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പതാകാ വന്ദനം നടത്തുന്നതിനിടെയാണ് സംഭവം. സേവാദള്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തശേഷം ദേശീയഗീതാലാപനം നടന്നു. അതിനുശേഷമാണ് സോണിയാ ഗാന്ധി പാര്‍ട്ടി പതാക ഉയര്‍ത്തിയത്. കൊടിമരത്തില്‍ പതാക ഉയര്‍ത്തുന്നതിനിടെ കയര്‍ വലിച്ചപ്പോള്‍ കെട്ട് പൊട്ടി പതാക സോണിയയുടെ നേര്‍ക്ക് വീഴുകയായിരുന്നു. സേവാദള്‍ പ്രവര്‍ത്തകര്‍ കൊടിമരത്തിന് മുകളില്‍ കയറി പതാക പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 
പതാക പൊട്ടിവീണത് സോണിയ ഗാന്ധിക്ക് പിടിച്ചില്ല. സോണിയ അപ്പോള്‍ തന്നെ ക്ഷുഭിതയായി സംസാരിച്ചു. സോണിയാ ഗാന്ധി ഉടനെ തന്നെ എഐസിസി ആസ്ഥാനത്തുള്ള തന്റെ മുറിയിലേക്ക് തിരിച്ചു പോയി. തുടര്‍ന്ന് സേവാദള്‍ പ്രവര്‍ത്തകര്‍ പണിപ്പെട്ടാണ് രണ്ടാമതും പതാക ഉയര്‍ത്താനായി സോണിയ ഗാന്ധിയെ എത്തിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒമിക്രോണ്‍ കാരണം അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍