Webdunia - Bharat's app for daily news and videos

Install App

തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പെരുമ്പുഴ എംജിയുപി സ്കൂളിലെ കുട്ടികളോടൊപ്പം ഓണം ആഘോഷിച്ചു

തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പെരുമ്പുഴ എംജിയുപി സ്കൂളിലെ കുട്ടികളോടൊപ്പം ഓണം ആഘോഷിച്ചു

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (16:14 IST)
ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ  കൊല്ലം, കുണ്ടറ, പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി ഈ വര്‍ഷത്തെ ഓണം  പെരുമ്പുഴ എംജിയുപി സ്കൂളിലെ കുട്ടികളോടൊപ്പം വിപുലമായി ആഘോഷിച്ചു. 
 
രാവിലെ പത്തു മണിക്ക് കുട്ടികളുടെ അത്തപ്പൂക്കള മത്സരത്തോടെ  ആരംഭിച്ച  കലാ കായിക പരിപാടികള്‍ ഉച്ച വരെ നീണ്ടു നിന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ വാശിയേറിയ വടം വലി മത്സരത്തില്‍ ആണ്‍കുട്ടികളെ തോല്‍പ്പിച്ചു കൊണ്ട് പെണ്‍കുട്ടികള്‍ മികവു കാട്ടി. 
 
തണല്‍ ആര്‍ട്സ് കണ്‍വീനര്‍ അഖില്‍ അവതരിപ്പിച്ച  മിമിക്സ്‌ പരേഡ്  കുട്ടികളെയും, അധ്യാപകരെയും ആനന്ദിപ്പിച്ചു. തുടര്‍ന്ന് നടന്ന ഓണസദ്യയ്ക്കു ശേഷം വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൂടാതെ കുട്ടികള്‍ക്ക് ഓണകിറ്റുകളും മറ്റു പഠനസാമഗ്രികളും വിതരണം ചെയ്തു.
 
സ്കൂള്‍ ഹെഡ് മാസ്റ്റര്‍ കുര്യന്‍ ചാക്കോ  തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി അംഗങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും നേര്‍ന്നു. തണല്‍ പ്രസിഡന്റ്‌ ഷിജു, സെക്രെട്ടറി ഷിബു, ട്രെഷറര്‍ ധനേഷ്, മറ്റു എക്സിക്യുട്ടീവ്‌ അംഗങ്ങള്‍ ആയ ശരത്, ശ്രീജിത്ത്‌,  അഖില്‍, രതീഷ്‌, കൃഷ്ണകുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്, ഭീകരവാദികളെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി

ജമ്മു കാശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു

അറബിക്കടലില്‍ നാവികാഭ്യാസം പ്രഖ്യാപിച്ച് പാകിസ്ഥാന്‍; ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക്

Gautham Gambhir: പഹൽഗാമിൽ ഇന്ത് തിരിച്ചടിക്കുമെന്ന പോസ്റ്റിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ ഗൗതം ഗംഭീറിന് വധഭീഷണി

നാട് നശിക്കാതിരിക്കാന്‍ ഭരണമാറ്റം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments