'കോപിക്കുന്ന ആ ദേവിയുടെ നമ്പര്‍ ഒന്ന് കിട്ടുമോ?, ഇവനെയൊക്കെ കുഴിവെട്ടി മൂടണം'; തന്ത്രിയെ കണക്കിന് പരിഹസിച്ച് സുധീഷ് മിന്നി
കോപിക്കുന്ന ആ ദേവിയുടെ നമ്പര്‍ ഒന്ന് കിട്ടുമോ?, ഇവനെയൊക്കെ കുഴിവെട്ടി മൂടണം, തന്ത്രിയെ പരിഹസിച്ച് സുധീഷ് മിന്നി
അബ്രാഹ്മണനായ ശാന്തിയെ നിയമിച്ചാല്‍ ദേവീകോപം നേരിടുമെന്നും നൂറ്റാണ്ടുകളുടെ ആചാരലംഘനത്തിന് സമാധാനം പറയേണ്ടിവരുമെന്നും കാണിച്ച് ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണനായ ശാന്തിയെ നിയമിക്കുന്നത് തടഞ്ഞ ഉത്തരവിനെ പരിഹസിച്ച് സുധീഷ് മിന്നിയുടെ ഫേസ് ബുക്ക് പോസ്റ്റ്.
കോപിക്കുന്ന ദേവിയുടെ നമ്പര്‍ ഒന്ന് തരുമോയെന്നും ആരാണ് ബ്രാഹ്മണന്‍ എന്നത് ആദ്യം പഠിപ്പിക്കേണ്ടത് തന്ത്രിയേയാണെന്നും സുധീഷ് മിന്നി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇവനെയൊക്കെ കുഴിവെട്ടി മൂടി പുതിയ അറിവിന്റെ വേദ പൊരുള്‍ അറിയുന്ന ഒരു സമൂഹം രൂപപ്പെടണമെന്ന് സുധീഷ് മിന്നി പറയുന്നു.