യു എ ഇ കേരളത്തിന് പ്രഖ്യാപിച്ച സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി കേന്ദ്ര നയത്തിൽ മാറ്റം വരുത്തണമെന്ന് അൽഫോൺസ് കണ്ണത്താനം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുമായി ചർച്ച നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ കേരളത്തിന് പണം ആവശ്യമാണ്. അതിനാൽ യു എ ഇയുടെ 700 കോടി കേരളത്തിനു ലഭിക്കനമെണം. കേന്ദ്ര നൽകിയ 600 കോടി ആദ്യഘട്ടം മാത്രമാണ് കേരലത്തിന് കൂടുതൽ സഹായങ്ങൾ കേന്ദ്രം നൽകും എന്നും കണ്ണന്താനം കൂട്ടിച്ചേർത്തു.
അതേസമയം പ്രളയക്കെടുതി നേരിടാന്‍ വിദേശ സാമ്പത്തിക സഹായം കേരളത്തിന് ആവശ്യമില്ലെന്ന് തന്നെയാണ് കഴിഞ്ഞ ദിവസവും കേന്ദ്രം നിലപാട് സ്വീകരിച്ചത്. കേരളത്തിന് കൂടുതൽ സഹായങ്ങൾ നൽകാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്.