Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോമിയോപതിക് ജീവനക്കാര്‍ക്ക് ഓണം ബോണസ് വര്‍ദ്ധിപ്പിച്ചു; സ്ഥിരം ജീവനക്കാര്‍ക്ക് 4000 രൂപയും താല്‍കാലിക ജീവനക്കാര്‍ക്ക് 3500 രൂപയും

കഴിഞ്ഞ വര്‍ഷത്തെ ബോണസില്‍ നിന്നും സ്ഥിരം ജീവനക്കാര്‍ക്ക് 4000 രൂപയും താല്‍കാലിക ജീവനക്കാര്‍ക്ക് 3500 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.

Onam bonus increased for homeopathic employees

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (20:12 IST)
കേരള സ്റ്റേറ്റ് ഹോമിയോപതിക് കോ-ഓപ്പറേറ്റീവ് ഫാര്‍മസിയിലെ (ഹോംകോ) ജീവനക്കാര്‍ക്ക് ഓണം ബോണസ് വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ ബോണസില്‍ നിന്നും സ്ഥിരം ജീവനക്കാര്‍ക്ക് 4000 രൂപയും താല്‍കാലിക ജീവനക്കാര്‍ക്ക് 3500 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. ബോണസും അലവന്‍സും ഉള്‍പ്പടെ കഴിഞ്ഞ വര്‍ഷം സ്ഥിരം ജീവനക്കാര്‍ക്ക് 49,801 രൂപയും താല്‍കാലിക ജീവനക്കാര്‍ക്ക് 24,046 രൂപയുമായിരുന്നു ഓണത്തിന് നല്‍കിയത്.
 
തൊഴിലാളി സംഘടനകളുമായി മന്ത്രിമാരായ വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവരുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് നവകൈരളി ഹാളില്‍ നടന്ന ചര്‍ച്ചയിലാണ് ബോണസ് വര്‍ധന അംഗീകരിച്ചത്. തൊഴില്‍ വകുപ്പ് സെക്രട്ടറി എസ്. ഷാനവാസ്, ലേബര്‍ കമ്മീഷണര്‍ സഫ്‌ന നസറുദ്ധീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളെ അത്ഭുതപ്പെടുത്തുന്ന വാട്ട്സ്ആപ്പിലെ ഒളിഞ്ഞിരിക്കുന്ന ട്രിക്കുകള്‍, മിക്ക ഉപയോക്താക്കള്‍ക്കും ഇപ്പോഴും അറിയില്ല!