Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണം ബംബര്‍: 25 കോടി അടിച്ചത് ഇന്നലെ രാത്രി എടുത്ത ടിക്കറ്റിന്

Onam Bumber Lottery News

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 18 സെപ്‌റ്റംബര്‍ 2022 (15:00 IST)
ഇത്തവണത്തെ ഓണം ബംബര്‍ 25 കോടി അടിച്ചത് ഇന്നലെ രാത്രി എടുത്ത ടിക്കറ്റിനാണ്. തിരുവനന്തപുരം ജില്ലയിലാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. 25 കോടി ലഭിച്ച ഒന്നാം സമ്മാനം TJ750605എന്ന് ടിക്കറ്റിനാണ്. ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിയിലെ തങ്കരാജാണ് ഈ ടിക്കറ്റ് വിറ്റത്. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. വിദേശത്തെ ബംബര്‍ ലോട്ടറികളില്‍ 50കോടിയൊക്കെ ലഭിക്കുമ്പോള്‍ ടിക്കറ്റ് വില 20000ഓക്കെ ആണെന്നും എന്നാല്‍ കേരളത്തില്‍ 25 കോടിയുടെ ടിക്കറ്റിന് 500 രൂപയാണെന്നും ധനമന്ത്രി പറഞ്ഞു. 
 
അതേസമയംടിക്കറ്റ് വാങ്ങിയത് ആരാണെന്ന് കേരളം തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായിരുന്നു ഇത്തവണത്തേത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണം ബംബര്‍ അടിച്ചു! ഒന്നാം സമ്മാനം ഈ നമ്പറിന്