Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണം ബംബർ ലോട്ടറിയ്ക്ക് റെക്കോർഡ് വിൽപ്പന, ഇതുവരെ വിറ്റത് 37 ലക്ഷം ടിക്കറ്റുകൾ

Onam bumber

അഭിറാം മനോഹർ

, വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (12:35 IST)
സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബംബര്‍ ലോട്ടറിയ്ക്ക് റെക്കോര്‍ഡ് വില്‍പ്പന. നിലവില്‍ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളില്‍ 36,41,328 ടിക്കറ്റുകള്‍ വിറ്റുപോയി.ടിക്കറ്റ് വില്‍പ്പനയില്‍ പാലക്കാട് ജില്ലയാണ് മുന്നിലുള്ളത്. സബ് ഓഫീസുകളിലേതുള്‍പ്പടെ 6,59,240 ടിക്കറ്റുകളാണ് ജില്ലയില്‍ ഇതിനകം വിറ്റുപോയത്. തിരുവനന്തപുരവും തൃശൂരുമാണ് തൊട്ടുപിന്നിലുള്ളത്.
 
 കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയുള്ളതെന്നും പേപ്പര്‍ വില്‍പ്പന മാത്രമാണുള്ളതെന്നും കേരള സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 25 കോടിയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം രൂപ. നാലും അഞ്ചും സമ്മാനങ്ങളായി യഥാക്രമം 5 ലക്ഷം, 2ലക്ഷം അവസാന സമ്മാനമായി 500 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. കഴിഞ്ഞവര്‍ഷം പാലക്കാട് ജില്ലയില്‍ നിന്നും ടിക്കറ്റെടുത്ത കൊയമ്പത്തൂര്‍ സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. തൊട്ടുമുന്‍പത്തെ വര്‍ഷം തിരുവനന്തപുരം സ്വദേശിക്കായിരുന്നു ലോട്ടറിയടിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുവാന്‍ പോത്തിന്റെ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ലാബ് റിപ്പോര്‍ട്ട്!