Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരം നഗരത്തില്‍ ജലവിതരണം മുടങ്ങും; മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റിയുടെ അറിയിപ്പ്

തിരുവനന്തപുരം നഗരത്തില്‍ ജലവിതരണം മുടങ്ങും; മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റിയുടെ അറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (13:12 IST)
സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്  തിരുവനന്തപുരം ആല്‍ത്തറ- മേട്ടുക്കട റോഡില്‍ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകള്‍ ചാര്‍ജ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകള്‍ പുതിയ പൈപ്പ് ലൈനുമായി കണക്ട്  ചെയ്യുകയും ചെയ്യുന്ന ജോലികള്‍ നടക്കുന്നതിനാല്‍ 24.09.24 ചൊവ്വാഴ്ച പകല്‍ 10 മണി മുതല്‍ രാത്രി 12 മണി വരെ ജലവിതരണം തടസപ്പെടും.
 
വഴുതക്കാട്, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, സി എസ് എം നഗര്‍, ശിശുവിഹാര്‍ ലൈന്‍, കോട്ടണ്‍ഹില്‍, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധന്‍ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട്, എന്നീ പ്രദേശങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുന്നത്.  ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് വിവരം