Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണാഘോഷം സെപ്തംബര്‍ 12 മുതല്‍ 18 വരെ

സംസ്ഥാനത്ത് ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ഈ വര്‍ഷം സെപ്തംബര്‍ 12 ന് ആരംഭിച്ച് 18 ന് സമാപിക്കും

സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണാഘോഷം സെപ്തംബര്‍ 12 മുതല്‍ 18 വരെ
തിരുവനന്തപുരം , വ്യാഴം, 28 ജൂലൈ 2016 (14:47 IST)
സംസ്ഥാനത്ത് ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ഈ വര്‍ഷം സെപ്തംബര്‍ 12 ന് ആരംഭിച്ച് 18 ന് സമാപിക്കും. സഹകരണ ടൂറിസം വകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വൈദ്യുതി വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍, ബന്ധപ്പെട്ട ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 
 
തലസ്ഥാനത്തെ എം. എല്‍. എ മാര്‍, എം. പി. മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഓണാഘോഷത്തിന്‍റെ നടത്തിപ്പിന് വിവിധ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഓണാഘോഷ കമ്മിറ്റിയുടെ ചീഫ് പേട്രണ്‍ മുഖ്യമന്ത്രി ആയിരിക്കും. ചെയര്‍മാനായി ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രവര്‍ത്തിക്കും. 
 
സെപ്തംബര്‍ 12 ന് നിശാഗന്ധിയിലായിരിക്കും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. തലസ്ഥാനത്തെ വിവിധ വേദികളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതോടൊപ്പം എല്ലാ ജില്ലയിലും മുന്‍ വര്‍ഷങ്ങളിലെ പോലെ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകളുടെ കാമുകനെ അമ്മയും മകനും ചേർന്നു കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; യുവാവ് ബൈക്കില്‍ മകളെ വീട്ടില്‍ കൊണ്ടുവന്നു വിട്ടത് ഇരുവര്‍ക്കും പിടിച്ചില്ല