Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിലക്കുണ്ടെന്ന് ആര് പറഞ്ഞു ?; ജോലിസമയം കഴിഞ്ഞ് ഓണാഘോഷം നടത്താം - സർക്കാർ ഉത്തരവ് ഇറക്കി

ജോലിസമയത്ത് ഓണാഘോഷം വേണ്ട, ജോലിസമയം കഴിഞ്ഞ് ആഘോഷിക്കാം - സർക്കാർ ഉത്തരവ് ഇറക്കി

വിലക്കുണ്ടെന്ന് ആര് പറഞ്ഞു ?; ജോലിസമയം കഴിഞ്ഞ് ഓണാഘോഷം നടത്താം - സർക്കാർ ഉത്തരവ് ഇറക്കി
തിരുവനന്തപുരം , ചൊവ്വ, 30 ഓഗസ്റ്റ് 2016 (19:47 IST)
ജോലി സമയത്ത് ഓണാഘോഷം ഒഴിവാക്കി സർക്കാർ ഉത്തരവ് ഇറക്കി. ജോലി സമയം ഒഴിവാക്കി ഓണാഘോഷം ക്രമീകരിക്കണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. വകുപ്പ് മേധാവികൾ ഇത് ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് ഉത്തരവ്. ജോലി സമയത്തെ ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നി‌ർദ്ദേശിച്ചിരുന്നു. സെപ്‌റ്റംബർ മാസം നീണ്ട ദിവസം സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കുമെന്നും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ പരമാവധി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.

ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫിസുകള്‍ കച്ചവടക്കാരുടെ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും സാധനങ്ങള്‍ വാങ്ങേണ്ടവര്‍ പുറത്തു പോയി വാങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒളിമ്പിക്‍സില്‍ മെഡല്‍ നേടണമെങ്കില്‍ വെണ്ണ കഴിക്കണം: ബാബാ രാംദേവ്