Select Your Language

Notifications

webdunia
webdunia
webdunia
webdunia

പട്ടികവര്‍ഗക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനം; അരലക്ഷത്തിലേറെ ആളുകള്‍ക്ക് 1000 രൂപ വീതം ലഭിക്കും

അതേസമയം സംസ്ഥാനത്ത് ഓണത്തോടു അനുബന്ധിച്ചുള്ള ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്.

Onam gift to backward class people

രേണുക വേണു

, വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (09:02 IST)
സംസ്ഥാനത്തെ 60 വയസ്സിന് മുകളില്‍ പ്രായമുള്ള 55,506 പട്ടികവര്‍ഗക്കാര്‍ക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി നല്‍കും. ഇതിന് 5,55,06,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. ഓണത്തിനു മുന്‍പ് ഈ തുക വിതരണം ചെയ്യും. 
 
അതേസമയം സംസ്ഥാനത്ത് ഓണത്തോടു അനുബന്ധിച്ചുള്ള ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കു സര്‍ക്കാരിന്റെ ഓണസമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ഒന്നിച്ചു ലഭിക്കും. 62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിനു 3200 രൂപ ലഭിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കെ.എസ്.ഇ.ബി 10 കോടി രൂപ കൈമാറി