Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ കോഫീ ഹൗസ് തൊഴിലാളികളുടെ ബോണസ് തര്‍ക്കം ഒത്തു തീര്‍പ്പായി; തുക നല്‍കുന്നത് ഇങ്ങനെ

ഇന്ത്യന്‍ കോഫീ ഹൗസ് തൊഴിലാളികളുടെ ബോണസ് തര്‍ക്കം ഒത്തു തീര്‍പ്പായി; തുക നല്‍കുന്നത് ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 21 ഓഗസ്റ്റ് 2023 (16:17 IST)
ഇന്ത്യന്‍ കോഫീ ഹൗസ് തൊഴിലാളികളുടെ ബോണസ് /ഉത്സവബത്ത  തര്‍ക്കം ഒത്തു തീര്‍പ്പായി. പതിനഞ്ച്  വര്‍്ഷം വരെ സര്‍വീസ് ഉള്ള തൊഴിലാളികള്‍ക്ക് 9000 രൂപയും, 15 മുതല്‍ 25  വര്‍ഷം വരെ സര്‍വീസ് ഉള്ള തൊഴിലാളികള്‍ക്ക് 11000 രൂപയും അതില്‍ കൂടുതല്‍ സര്‍വീസ് ഉള്ള വര്‍ക്ക് 13000 രൂപയും  ബോണസ് / ഉത്സവ ബത്തയായി ലഭിക്കും. അഡിഷണല്‍ ലേബര്‍ കമ്മിഷണര്‍ കെ ശ്രീലാലിന്റെ അധ്യക്ഷതയില്‍ ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ ചേര്‍ന്ന് അനുരഞ്ജന യോഗത്തിലാണ് തീരുമാനം. ബോണസ് ഈ മാസം 24ന് മുമ്പ് വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു. യോഗത്തില്‍ മാനേജ്മന്റ് - തൊഴിലാളി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് ജോലികഴിഞ്ഞ് മടങ്ങിയ നാഗാലാന്റ് സ്വദേശിനിക്കു നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍