Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പേ വധു ഒളിച്ചോടി, വിവാഹം മുടങ്ങി

Wedding wedding news Malayalam news Kerala news Thiruvananthapuram

കെ ആര്‍ അനൂപ്

, തിങ്കള്‍, 21 ഓഗസ്റ്റ് 2023 (11:58 IST)
മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പേ വധു ഒളിച്ചോടി, വിവാഹം മുടങ്ങി.തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. ഓഡിറ്റോറിയത്തില്‍ ബന്ധുക്കളും അതിഥികളും എത്തിയിട്ടും വധു മാത്രം വന്നില്ല. തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ സുഹൃത്തിനൊപ്പം യുവതി ഒളിച്ചോടിയതായി വിവരം ലഭിച്ചു.

ആറുമാസം മുമ്പായിരുന്നു ഇടവ സ്വദേശിയായ യുവാവിന്റേയും വടശ്ശേരിക്കോണം സ്വദേശിയായ യുവതിയും വിവാഹം നിശ്ചയിച്ചത്. കല്യാണ ദിവസം ബ്യൂട്ടിപാര്‍ലറിലേക്ക് ആണെന്ന് പറഞ്ഞ് പോയ യുവതി പിന്നീട് വന്നില്ല. തുടര്‍ന്ന് ഉണ്ടായ അന്വേഷണത്തിലാണ് സുഹൃത്തിനൊപ്പം ഒളിച്ചോടിയ വിവരം ബന്ധുക്കള്‍ അറിഞ്ഞത്. വിവരം അറിഞ്ഞതോടെ മാതാപിതാക്കള്‍ കുഴഞ്ഞുവീണു.

യുവാവും ബന്ധുക്കളും സംയമനത്തോടെ ഇടപെട്ടതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാതെ കാര്യം അവസാനിച്ചു. എന്നാല്‍ അതിഥികള്‍ക്കായി ഒരുക്കിയ സദ്യയും വിവാഹത്തിനായി ഇരുവരും ചിലവഴിച്ച വലിയ തുകയും പാഴായി. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം,ഏഴുപേര്‍ മരിച്ചു