കാവലായ് സര്‍ക്കാര്‍; സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു

റേഷന്‍ കടകള്‍ വഴി ഭക്ഷ്യകിറ്റ് വിതരണം നടക്കും

രേണുക വേണു
ചൊവ്വ, 26 ഓഗസ്റ്റ് 2025 (12:34 IST)
ഓണത്തിനു കരുതലൊരുക്കി സംസ്ഥാന സര്‍ക്കാര്‍. എ.എ.വൈ കാര്‍ഡുടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിച്ചു. 15 ഇനം സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്യുന്നത്. ഒരു കിറ്റിന് 710 രൂപയോളമാണ് ചെലവ്. ആകെ 42, 83,36,610 രൂപയാണ് കിറ്റ് വിതരണത്തിന്റെ ചെലവ്.
 
റേഷന്‍ കടകള്‍ വഴി ഭക്ഷ്യകിറ്റ് വിതരണം നടക്കും. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കേന്ദ്രമായി സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ മാറിയെന്ന് മന്ത്രി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. 
 
റേഷന്‍ കടകളില്‍ നിന്നും നാളെ മുതല്‍ കിറ്റ് വാങ്ങാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആദിവാസി മേഖലകളില്‍ ഉള്‍പ്പെട ഓണ കിറ്റുകളും, ഭക്ഷ്യവസ്തുക്കളും എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തികരിച്ചതായും മന്ത്രി അറിയിച്ചു.
 
വിശപ്പ് രഹിത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

എ ഐ മസ്കിനെ സമ്പന്നനാക്കുമായിരിക്കും, ദശലക്ഷം പേർക്കെങ്കിലും തൊഴിൽ ഇല്ലാതെയാകും മുന്നറിയിപ്പുമായി എ ഐയുടെ ഗോഡ് ഫാദർ

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

അടുത്ത ലേഖനം
Show comments