Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണത്തിന് കാല്‍ ലക്ഷം വീടുകളില്‍ സൗരോര്‍ജമെത്തിക്കാനൊരുങ്ങി കെഎസ്ഇബി

ഓണത്തിന് കാല്‍ ലക്ഷം വീടുകളില്‍ സൗരോര്‍ജമെത്തിക്കാനൊരുങ്ങി കെഎസ്ഇബി

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 9 ഓഗസ്റ്റ് 2022 (11:35 IST)
ഈ ഓണത്തിന് സംസ്ഥാനത്തെ കാല്‍ ലക്ഷം വീടുകളില്‍ സൗരോര്‍ജ്ജമെത്തിക്കാന്‍ ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വീടുകളില്‍ത്തന്നെ ഉത്പാദിപ്പിക്കുന്ന പുരപ്പുറ സൗരോര്‍ജ്ജ  പദ്ധതിയുടെ ഭാഗമായാണ് ഇത്രയും വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നത്. കുറഞ്ഞ കാലയളവിനുള്ളില്‍ കൂടുതല്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കെ.എസ്.ഇ.ബി. പ്രത്യേക പ്രചാരണം ആരംഭിച്ചു. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ അറിയിപ്പുകളും കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫിസുകള്‍ വഴി രജിസ്ട്രേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് ഇ  കിരണ്‍ പോര്‍ട്ടല്‍ വഴി സ്വയം രജിസ്ട്രേഷന്‍ നടത്താം.
 
പദ്ധതി വഴി 2023 മാര്‍ച്ചിനകം 200 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കുകയാണു കെ.എസ്.ഇ.ബിയുടെ ലക്ഷ്യം. സെപ്റ്റംബര്‍ ആദ്യ വാരത്തിനുള്ളില്‍ 100 മെഗാവാട്ട് വൈദ്യുതി ഉത്പാദനം സാധ്യമാക്കുന്നതിനാണു പ്രത്യേക കാമ്പയിന്‍ നടപ്പാക്കുന്നത്. കെ.എസ്.ഇ.ബി, അനെര്‍ട്ട് എന്നിവയെയാണ് സംസ്ഥാനത്ത് സൗര പദ്ധതി നടപ്പാക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്. രണ്ടു ഏജന്‍സികളിലൂടെയും ഇതുവരെ 14,000 വീടുകളില്‍ പദ്ധതി നടപ്പാക്കി. 40 മെഗാവാട്ട് വൈദ്യുതിയാണ് ഇതുവഴി ഉത്പാദിപ്പിക്കാനാവുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ പതിനായിരത്തിലധികം അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നത് സൗകര്യങ്ങള്‍ ഇല്ലാത്ത വാടക കെട്ടിടങ്ങളില്‍!