എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വേണ്ടെന്ന് വച്ച് യുഡിഎഫ്. ഇക്കാര്യം പതിപക്ഷ നേതാവ് വിഡി സതീശനാണ് അറിയിച്ചത്. 12 ഇനം ശബരി ബ്രാന്‍ഡ് സാധനങ്ങള്‍ അടങ്ങിയ ഓണക്കിറ്റാണ് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും നല്‍കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചിരുന്നത്.
മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് ഇനിയും കിറ്റ് ലഭിക്കാനുള്ളത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ കിറ്റ് വേണ്ടെന്ന് വച്ച് പ്രതിപക്ഷം രംഗത്ത് വന്നത്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഇത്തവണ മഞ്ഞകാര്‍ഡുകാര്‍ക്ക് മാത്രമാണ് സര്‍ക്കാരിന്റെ ഓണക്കിറ്റ് ഉള്ളത്. എങ്കിലും കിറ്റിന്റെ സമയം ഇന്ന് അവസാനിക്കെ പകുതിയില്‍ കൂടുതല്‍ പേര്‍ക്കും കിറ്റ് ലഭിച്ചിട്ടില്ല.