Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണക്കാലത്തെ യാത്രാ തിരക്ക് പരിഹരിക്കും; 12 സ്‌പെഷ്യല്‍ ട്രെയിനുകളുടെ സമയപരിധി റയില്‍വെ നീട്ടി

ഓണക്കാലത്തെ യാത്രാ തിരക്ക് പരിഹരിക്കും; 12 സ്‌പെഷ്യല്‍ ട്രെയിനുകളുടെ സമയപരിധി റയില്‍വെ നീട്ടി

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (12:54 IST)
ഓണക്കാലത്തെ യാത്രാ തിരക്ക് പരിഹരിക്കാന്‍ 12 സ്‌പെഷ്യല്‍ ട്രെയിനുകളുടെ സമയപരിധി റയില്‍വെ നീട്ടി. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, കോയമ്പത്തൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകളുടെ സമയപരിധിയും നീട്ടിയിട്ടുണ്ട്. വെള്ളിയാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന കൊച്ചുവേളി - ഷാലിമാര്‍ വീക്ക്ലി (06081) സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 29 വരെ സര്‍വീസ് നടത്തുമെന്ന് റയില്‍വെ അറിയിച്ചു. തിങ്കളാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന ഷാലിമാര്‍ - കൊച്ചുവേളി (06082) ട്രെയിന്‍ സെപ്റ്റംബര്‍ 23 മുതല്‍ ഡിസംബര്‍ രണ്ട് വരെ സര്‍വീസ് നടത്തും.
 
സമയക്രമങ്ങള്‍ ഇങ്ങനെ-തിരുനെല്‍വേലി - ഷാലിമാര്‍, (06087), വ്യാഴാഴ്ച, സെപ്റ്റംബര്‍ 12- നവംബര്‍ 28
ഷാലിമാര്‍ - തിരുനെല്‍വേലി, (06088), ശനിയാഴ്ച, സെപ്റ്റംബര്‍ 14- നവംബര്‍ 30
ബറൂണി - കോയമ്പത്തൂര്‍, (06060), വെള്ളിയാഴ്ച, സെപ്റ്റംബര്‍ 13 - നവംബര്‍ 29
ധന്‍ബാദ് - കോമ്പത്തൂര്‍, (06064), തിങ്കളാഴ്ച, സെപ്റ്റംബര്‍ 16 - ഡിസംബര്‍ 2
എറണാകുളം-പട്‌ന, (06085), വെള്ളി, സെപ്റ്റംബര്‍ 13 - നവംബര്‍ 29
പട്ന - എറണാകുളം, (06086), തിങ്കള്‍, സെപ്റ്റംബര്‍ 16 - ഡിസംബര്‍ 2
കോയമ്ബത്തൂര്‍ - ഭഗത് കി കോത്തി (ജോധ്പൂര്‍, രാജസ്ഥാന്‍), (06181), വ്യാഴം, ഒക്ടോബര്‍ 3 - നവംബര്‍ 28
ഭഗത് കി കോത്തി - കോയമ്പത്തൂര്‍, (06182), ഞായര്‍, ഒക്ടോബര്‍ 6 - ഡിസംബര്‍ 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുതിപ്പുമായി ഇന്‍ഫോ പാര്‍ക്ക്; ഐടി കയറ്റുമതിയില്‍ 24.28 ശതമാനം വര്‍ധന