Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിവേദ്യ ഉരുളി മോഷണം : നാലംഗ സംഘം പിടിയിൽ

Padmanabhaswamy Theft Trivandrum
പത്മനാഭസ്വാമി കവർച്ച തിരുവനന്തപുരം

എ കെ ജെ അയ്യർ

, ഞായര്‍, 20 ഒക്‌ടോബര്‍ 2024 (10:34 IST)
തിരുവനന്തപുരം: അതീവ സുരക്ഷയുള്ള മഹാക്ഷേത്രമായ തിരുന്നന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷ്ടിച്ചതുമായി ബന്ധപ്പെട്ടു നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു സ്ത്രീകൾ അടക്കമുള്ള ഹരിയാന സ്വദേശികളെ ഹരിയാനയിൽ നിന്നാണ് പിടി കൂടിയത്. ക്ഷേത്രത്തിനകത്തു നിന്നാണ് വ്യാഴാഴ്ച സംഘം നിവേദ്യ ഉരുളിയുമായി കടന്നത്. പിടിയിലായവരിൽ ഒരാൾ ഓസ്ട്രേലിയൻ പൗരത്വമുള്ള ഡോക്ടറാണ്.
 
നിത്യോപയോഗത്തിലുള്ള നിവേദ്യ ഉരുളി കാണാതായതോടെ അധികൃതർ ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷ പോലീസിനെ അറിയിക്കുകയായിരുന്നു. ഈ സമയം സംഘം കർണ്ണാടകയിലെ ഉടുപ്പിയിലെത്തി അവിടെ നിന്ന് വിമാനത്തിൽ ഹരിയാനയിലേക്കും കടന്നിരുന്നു.
 
ഫോർട്ട് പോലീസ് കവർച്ചാ വിവരം നരിയാന പോലീസിനെ അറിയിക്കുകയായിരുന്നു. പിടിയിലായവരെ ഞായറാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീടിന് നേരെ ആക്രമണം, ഇതൊന്നും കണ്ട് പേടിക്കില്ലെന്ന് നെതന്യാഹു, ഇസ്രായേൽ വിജയിക്കാൻ പോകുന്നുവെന്ന് പ്രഖ്യാപനം