Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആശങ്കയായി കീം: തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ ഒരു കൊല്ലം സ്വദേശിയ്ക്കും കൊവിഡ്

ആശങ്കയായി കീം: തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ ഒരു കൊല്ലം സ്വദേശിയ്ക്കും കൊവിഡ്
, ബുധന്‍, 22 ജൂലൈ 2020 (08:16 IST)
തിരുവനന്തപുരം: തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ ഒരു കൊല്ലം സ്വദേശിനിയ്ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കൈമനത്ത് പരീക്ഷയെഴുതിയ കൊല്ലം അഞ്ചൽ കൈതടി സ്വദേശിയായ വിദ്യാർത്ഥിനിയ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയുടെ അച്ഛന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടുതൽ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും രോഗ ബാധ സ്ഥിരീകരിക്കുന്നത് വലിയ അശങ്ക ഉയർത്തുന്നുണ്ട്.
 
കൈമനം മന്നം റെസിഡൻഷ്യൽ പബ്ലിക് സ്കൂളിലെ 20 ആം നമ്പർ മുറിയിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥിനിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രവേശന പരീക്ഷ എഴുതാനെത്തിയ 4 വിദ്യാർത്ഥികൾക്കും കൂട്ടിനെത്തിയ ഒരു രക്ഷിതവിനുമാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. തിരുവനന്തപുരത്ത് മൂന്ന് വിദ്യാർത്ഥികൾക്കും ഒരു രക്ഷിതാവിനും കോഴിക്കോട് ഒരു വിദ്യാർത്ഥിയ്ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥികൾക്കൊപ്പം പരീക്ഷയെഴുതിയവരെ നിരീക്ഷണത്തിലാക്കി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വർണക്കടത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് ആവർത്തിച്ച് എൻഐഎ, ഡിജിറ്റൽ വിഡിയോ റെക്കോർഡറിൽ നിർണായക തെളിവുകൾ