Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘം പിടിമുറുക്കുന്നു

സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘം പിടിമുറുക്കുന്നു
, ബുധന്‍, 23 നവം‌ബര്‍ 2022 (17:02 IST)
സംസ്ഥാനത്ത് വീണ്ടും  ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘം പിടിമുറുക്കുന്നു. നിരോധിച്ച ആപ്പുകളുടെ പേരുമാറ്റിയാണ് തട്ടിപ്പുകാർ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയാണ് ആപ്പുകൾ തട്ടിപ്പ് നടത്തുന്നത്.
 
ആധാർ കാർഡ്,പാൻ കാർഡ് എന്നിവ ഉള്ളവർക്ക് എളുപ്പത്തിൽ വളരെ വേഗം പണം ലഭിക്കുമെന്നതിനാൽ ആളുകൾ പെട്ടെന്ന് ആകർഷിക്കപ്പെടും. എന്നാൽ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിലെ വിവരങ്ങൾ ഇവർ ചോർത്തിയെടുക്കും. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ഭീമമായ പലിശ ആവശ്യപ്പെടും.ലഭിച്ചില്ലെങ്കിൽ കോണ്ടാക്ടിലുള്ളവർക്ക് ഇവർ അശ്ലീല സന്ദേശമയക്കുകയും സൈബർ അറ്റാക്ക് നടത്തുകയും ചെയ്യും.
 
കഴിഞ്ഞ ദിവസങ്ങളിലായി മലപ്പുറത്ത് നിരവധി യുവാക്കളാണ് ഈ കെണിയിൽ വീണീരിക്കുന്നത്.മാനഹാനി ഭയന്ന് പലരും പോലീസിൽ പരാതിനൽകാൻ തയ്യാറല്ല. നേരത്തെ ഓൺലൈൻ തട്ടിപ്പുകളെ പറ്റി ബോധവത്കരണ പരിപാടികൾ നടത്തിയിരുന്നെങ്കിലും നടപടികൾ കാര്യക്ഷമമല്ലാത്തതാണ് വീണ്ടും തട്ടിപ്പ് വ്യാപകമാകാൻ കാരണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യത്തിനു വില കൂടും