പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് നാളെ
2024-25 അദ്ധ്യയന വര്‍ഷത്തെ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് നവംബര്‍ 22ന് നടക്കും
2024-25 അദ്ധ്യയന വര്‍ഷത്തെ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് നവംബര്‍ 22ന് നടക്കും. www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ 22 ഉച്ചയ്ക്ക് 1 മണിക്കകം ഓണ്‍ലൈനായി പുതിയ ഓപ്ഷനുകള്‍ സമര്‍പ്പിക്കണം. മുന്‍പ് സമര്‍പ്പിച്ച ഓപ്ഷനുകള്‍ പരിഗണിക്കുന്നതല്ല. മുന്‍ അലോട്ട്മെന്റുകള്‍ വഴി സര്‍ക്കാര്‍ കോളേജുകള്‍ ഒഴികെ മറ്റ് കോളേജുകളില്‍ പ്രവേശനം നേടിയര്‍ NOC [നിരാക്ഷേപപത്രം] ഓപ്ഷന്‍ രജിസ്ട്രേഷന്‍ സമയത്ത് അപ്ലോഡ് ചെയ്യണം.
അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസ് അടച്ച് അതത് കോളേജുകളില്‍ 24 നകം പ്രവേശനം നേടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.