Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല സ്വര്‍ണക്കൊള്ള: അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങും

തിങ്കളാഴ്ച അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കും.

A Padmakumar, Sabarimala Case, A Padmakumar Sabarimala Gold case, A Padmakumar Arrest,  എ.പത്മകുമാറിനു വീണ്ടും നോട്ടീസ്, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 21 നവം‌ബര്‍ 2025 (08:47 IST)
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങും. തിങ്കളാഴ്ച അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കും. ദേവസ്വം ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത രേഖകളും ഉദ്യോഗസ്ഥരുടെ മൊഴികളുമാണ് പത്മകുമാറിന് തിരിച്ചടിയായത്. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
 
അറസ്റ്റ് റിപ്പോര്‍ട്ടിലും പത്മകുമാറിന്റെ ഇടപെടല്‍ എസ്‌ഐടി വ്യക്തമാക്കിയിട്ടുണ്ട്. പോറ്റിയുമായി ആറന്മുളയിലും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പത്മകുമാര്‍ പലതവണ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ശബരിമലയില്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം. സ്പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം. ശബരിമലയില്‍ കനത്ത ഭക്തജനത്തിരക്ക് തുടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ദര്‍ശനത്തിനായി 12 മണിക്കൂറോളമാണ് ഭക്തര്‍ ക്യൂ നില്‍ക്കുന്നത്. അതേസമയം ഒരു മിനിറ്റില്‍ 65 പേരാണ് പതിനെട്ടാം പടി കയറുന്നത്. കഴിഞ്ഞദിവസം ദര്‍ശനം നടത്തിയത് 80615 പേരാണ്. തിരക്ക് നിയന്ത്രിച്ചെങ്കിലും മണിക്കൂറോളം ക്യൂ നീണ്ടിരുന്നു.
 
ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ശരിയായ ക്രമീകരണങ്ങള്‍ നടത്താത്തതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം നടത്തി. തിരക്ക് നിയന്ത്രിക്കാന്‍ ശാസ്ത്രീയ രീതികള്‍ ഉപയോഗിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് എ രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ കുറഞ്ഞത് ആറ് മാസം മുമ്പെങ്കിലും ആരംഭിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് റഷ്യ