Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോപണ വിധേയർക്കു റിപ്പോർട്ട് നൽകണമെന്ന ചട്ടമില്ല; ഉമ്മന്‍ചാണ്ടിയുടെ പ്രസ്‌താവന തള്ളി നിയമമന്ത്രി രംഗത്ത്

ആരോപണ വിധേയർക്കു റിപ്പോർട്ട് നൽകണമെന്ന ചട്ടമില്ല; ഉമ്മന്‍ചാണ്ടിയുടെ പ്രസ്‌താവന തള്ളി നിയമമന്ത്രി രംഗത്ത്

ആരോപണ വിധേയർക്കു റിപ്പോർട്ട് നൽകണമെന്ന ചട്ടമില്ല; ഉമ്മന്‍ചാണ്ടിയുടെ പ്രസ്‌താവന തള്ളി നിയമമന്ത്രി രംഗത്ത്
കൊച്ചി , ശനി, 14 ഒക്‌ടോബര്‍ 2017 (12:24 IST)
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് സമീപിക്കുമെന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്‌താവന തള്ളി നിയമമന്ത്രി എകെ ബാലൻ.

സോളർ കേസിലെ അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതുവരെ ആർക്കും നൽകില്ല. റിപ്പോർട്ട് സഭയിൽ വയ്ക്കുന്നതിനു മുമ്പ് അതിനു മുൻപ് പകർപ്പ് ആർക്കും നൽകില്ല. ആരോപണ വിധേയർക്കു റിപ്പോർട്ട് നൽകണമെന്ന് ചട്ടമില്ലെന്നും നിയമമന്ത്രി പറഞ്ഞു.

ഉമ്മന്‍ചാണ്ടി നിയമിച്ച കമ്മീഷനാണ് കേസ് അന്വേഷിച്ചത്. അദ്ദേഹം വച്ച ടേംസ് ഓഫ് റഫറന്‍സ് പ്രകാരമാണ് അന്വേഷണം നടന്നത്. അന്നത്തെ പ്രതിപക്ഷത്തിന്റെ ആരോപണം പോലും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നതാണെന്നും ബാലൻ പറഞ്ഞു.

നേരത്തെ, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രിയെ  നേരിട്ട് സമീപിക്കുമെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. കൊച്ചിയില്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സോളാര്‍ കേസ് നിയമപരമായി നേരിടാമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സോളാര്‍ റിപ്പോര്‍ട്ട് നല്‍കാത്തത് സാമാന്യനീതിയുടെ നിഷേധമാണെന്നും റിപ്പോര്‍ട്ട് എന്താണെന്ന് മനസിലായാലെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാര്‍ക്ക് കുറഞ്ഞതിന് വഴക്ക് പറഞ്ഞ അദ്ധ്യാപകനെ വിദ്യാര്‍ത്ഥി ക്ലാസ് റൂമില്‍വെച്ച് വെട്ടി; വീഡിയോ വൈറലാകുന്നു !