ഓപ്പറേഷൻ റോമിയോ: ഏഴു പേർ പിടിയിൽ
Publish Date: Sun, 07 Aug 2022 (17:10 IST)
Updated Date: Sun, 07 Aug 2022 (17:21 IST)
കോഴിക്കോട്: ബസ് സ്റ്റേഷൻ, പൊതു സ്ഥലങ്ങളിൽ എന്നിവിടങ്ങളിൽ സ്ത്രീകൾ, കുട്ടികൾ എന്നിവർക്കെതിരെ മോശമായി പെരുമാറുകയും അശ്ലീലം പറയുകയും കാട്ടുകയും ചെയ്തവരെ പിടികൂടാനായി സിറ്റി പോലീസ് ഒരുക്കിയ ഓപ്പറേഷൻ റോമിയോ വഴി നഗരത്തിൽ നിന്ന് ഏഴു പേരെ കസബ പോലീസ് അറസ്റ്റ് ചെയ്തു.
സിറ്റി പോലീസ് മേധാവി അക്ബറുടെ നിർദ്ദേശ പ്രകാരമാണ് ഇത്തരക്കാരെ പിടികൂടാൻ പോലീസ് നടപടി തുടങ്ങിയത്. ഇതിനായി വനിതാ പോലീസുകാരും പുരുഷ പോലീസുകാരും യൂണിഫോമില്ലാതെ ഈ സ്ഥലങ്ങളിൽ നിന്നാണ് തെറ്റുചെയ്യുന്നവരെ പിടികൂടുന്നത്. കസബ ഇൻസ്‌പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
വരും ദിവസങ്ങളിലും സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, റയിൽവേ സ്റ്റേഷൻ, മറ്റു തിരക്കുള്ള രുപദേശങ്ങൾ എന്നിവിടങ്ങളിൽ ഇത്തരക്കാരായ പൂവാലന്മാരെ പിടികൂടാൻ പോലീസിനെ വിന്യസിക്കാനാണ് തീരുമാനം.
Follow Webdunia malayalam
അടുത്ത ലേഖനം