ഓർത്തഡോക്സ് സഭയിലെ പീഡനം: ആത്മീയതയുടെ മറവിലുള്ള ലൈഗിക ചൂഷണം, വൈദികർ പദവി ദുരുപയോഗം ചെയ്തെന്ന് ദേശീയ വനിതാ കമ്മീഷൻ

ശനി, 7 ജൂലൈ 2018 (16:14 IST)
കോട്ടയം: ഓർത്തഡോക്സ് സഭയിലെ വൈദികർ  യുവതിയെ പീഡനത്തിനിരയാക്കിയത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമെന്ന് ദേശിയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മ. വൈദികർ പഥവി ദുരുപയോഗം ചെയ്തുവെന്നും രേഖ ശർമ്മ വ്യക്തമാക്കി. 
 
യുവതി മൊഴിയിൽ ഉറച്ചു നിൽക്കുകയാണ്. ആവശ്യമെങ്കിൽ കേസിൽ കക്ഷി ചേരുമെന്നും വനിത കമ്മീഷൻ അധ്യക്ഷ പറഞ്ഞു. യുവതിയുടെ മൊഴിയെടുക്കുന്നതിനായി തിരുവല്ലയിൽ എത്തിയപ്പോഴാണ് രേഖ ശർമ്മ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.  
 
അതേസമയം കേസിൽ ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് പുർത്തിയാക്കി വരികയാണ്. കഴിഞ്ഞ ദിവസം യുവതിയെ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വൈദികർ നൽകിയ  മുൻ ജാമ്യത്തിൽ കോടതിയുടെ നിലപാടറിഞ്ഞതിന് ശേഷം മാത്രമേ അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിലേക്ക് പൊലീസ് കടക്കു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മകളുടെ സുഹൃത്തിനെ ബലാത്സംഗം ചെയ്ത പിതാവ് പിടിയിൽ