Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുമ്പസാര പീഡനം: വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി

കുമ്പസാര പീഡനം: വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി
, വ്യാഴം, 19 ജൂലൈ 2018 (12:53 IST)
തിരുവല്ല: കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡനത്തിനിരയാക്കിയ കേസിൽ റിമാൻഡിൽ കഴിയുന്ന ഓർത്തഡോക്സ് വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജേക്കബ് മാത്യു, ജോൺസൺ വി മാത്യു എന്നിവർ നൽകിയ ജാമ്യ ഹർജിയാണ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. 
 
വൈദികർക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിട്ടുള്ളതെന്നും അതിനാൽ ഈ അവസരത്തിൽ ജാമ്യം അനുവദിക്കാൻ കഴിയില്ലെന്നും കോടി വ്യക്തമാക്കി. കേസിൽ വൈദികർ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്നാണ് ലഭിക്കുന്ന വിവരം. 
 
കേസിൽ രണ്ടു മൂന്നും പ്രതിളുടെ ജ്യാമ്യാ‍പേക്ഷയാണ് കോടതി തള്ളിയത്. ഒളിവിൽ കഴിയുന്ന മറ്റു രണ്ട് പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കുകയാണ്. മൂന്നാം പ്രതിയയ ജോൺസൺ വി മാത്യു കുറ്റം സമ്മതിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരാതി ലഭിച്ചില്ലെന്ന കർദ്ദിനാളിന്റെ വാദം പൊളിയുന്നു; കന്യാസ്‌ത്രീയുമായുള്ള ഫോൺ സംഭാഷണം പുറത്ത്