Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുമ്പസാരം നിരോധിക്കണം എന്ന ദേശിയ വനിതാ കമ്മീഷന്റെ നിലപാടിനെതിരെ ഓർത്തഡോക്സ് സഭ

കുമ്പസാരം നിരോധിക്കണം എന്ന ദേശിയ വനിതാ കമ്മീഷന്റെ നിലപാടിനെതിരെ ഓർത്തഡോക്സ് സഭ
, വെള്ളി, 27 ജൂലൈ 2018 (16:04 IST)
തിരുവനന്തപുരം: കുമ്പസാരം നിരോധിക്കണമെന്ന വനിതാ കമ്മീഷന്റെ നിലപാടിനെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്. വനിതാ കമ്മീഷന്റെ ശുപാർശ വ്യക്തിയുടെ മത വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതിന്റെ ഭാഗമാണെന്ന് കാത്തോലിക്ക ബാവ വ്യക്തമാക്കി. ഭരണഘടന ഉറപ്പു തരുന്ന സ്വാതന്ത്ര്യങ്ങളുടെ മേലുള്ള ലംഘനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
നേരത്തെ വനിതാ കമ്മീഷന്റെ നിലപാടിനെ തള്ളി കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താവും രംഗത്ത് വന്നിരുന്നു. കുമ്പസാരം നിരോധിക്കനം എന്നത് വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമയുടെ വ്യക്തിപരമായ അഭിപ്രയമാണെന്നും അത് കേന്ദ്ര സർക്കാരിന്റെ നിലപാടല്ലെന്നുമാണ് അൽഫോൺസ് കണ്ണന്താനം വ്യക്തമാക്കിയത്. 
 
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ നൽകിയ പീഡന പരാതിയും ഓർത്തഡോക്സ് വൈദികർക്കെതിരെ യുവതി നൽകിയ പീഡന പരാതിയും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ക്രൈസ്തവ സഭകളിലെ കുമ്പസാരം നിർത്തണമെന്നും ആവശ്യപ്പെട്ട് രേഖ ശർമ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനും റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരെയാണ് ഓർത്തഡോക്സ് സഭ രംഗത്തെത്തിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡബ്ല്യൂസിസിയ്‌ക്കെതിരെ ഹേമ കമ്മീഷൻ