Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെരുന്നാളായിട്ടും വീട്ടിൽ ഭക്ഷണം ഇല്ല: കൈക്കുഞ്ഞിന് മുന്നിൽ വെച്ച് ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

ബുധനാഴ്ച ഉച്ചകഴിഞ്ഞ് 4.30നാണ് സംഭവം.

Government Medical College
, വ്യാഴം, 6 ജൂണ്‍ 2019 (09:05 IST)
ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. ഗുരുതരമായി പൊള്ളലേറ്റ ബംഗാൾ സ്വദേശിയായ മുഹസിമ ഹാത്തുണിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ജൗഹീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 4.30നാണ് സംഭവം. പെരുന്നാളായിട്ടും വീട്ടിൽ ഭക്ഷണം ഇല്ലായിരുന്നു. വെറുംകയ്യോടെ വീട്ടിലെത്തിയ ജൗഹീറുലും മുഹസിമയും ഇതേ ചൊല്ലി തർക്കം തുടങ്ങി. വീട്ടിൽ കൊണ്ടുചെന്നാക്കാൻ മുഹസിമ ആവശ്യപ്പെട്ടു. മുഹസിമയുടെ കൈവശമുള്ള പണം ജൗഹിറുൽ ചോദിച്ചെങ്കിലും നൽകിയില്ല. പ്ര

കോപിതനായ ജൗഹിറുൽ സ്റ്റൗവിൽ ഒഴിക്കാൻ സൂക്ഷിച്ച ഡീസൽ മുഹസിമയുടെ മുഖത്തും ദേഹത്തും ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. മുഹസിമക്ക് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ് മരണവെപ്രാളവുമായി മുറ്റത്തു കൂടി ഓടി മുഹസിമയെ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചികിൽസ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജിനും സ്വകാര്യ ആശുപത്രികൾക്കുമെതിരെ നരഹത്യയ്ക്ക് കേസ്; ഡോക്ടർമാരുടെയും ജീവനക്കാരുടെയും വീഴ്ച സംബന്ധിച്ചും അന്വേഷണം