Select Your Language

Notifications

webdunia
webdunia
webdunia
webdunia

വന്യമൃഗങ്ങളെ വനംവകുപ്പ് തന്നെ കൊന്ന് ഇറച്ചി വിൽക്കണമെന്ന് പി സി ജോർജ്

വന്യമൃഗങ്ങളെ വനംവകുപ്പ് തന്നെ കൊന്ന് ഇറച്ചി വിൽക്കണമെന്ന് പി സി ജോർജ്
, ഞായര്‍, 15 ജൂലൈ 2018 (17:01 IST)
പാലക്കാട്: വന്യമൃഗങ്ങളുടെ അക്രമങ്ങൾ കർഷകർക്ക് ഭീഷണിയുണ്ടാക്കുന്ന സാഹചര്യത്തിൽ, കാട്ടുപോട്ട്, പന്നി, മ്ലാവ് തുടങ്ങിയ വന്യ മൃഗങ്ങളെ വനം വകുപ്പ് തന്നെ കൊന്ന് ഇറച്ചി വിൽക്കണമെന്ന് പി സി ജോർജ്. ഇത്തരത്തിൽ നടപടി സ്വീകരിച്ചാൽ സർക്കാരിന് ലാഭവും കർഷകർക്ക് ആശ്വാസവും ലഭിക്കും എന്നാണ് പി സി ജോർജ്ജിന്റെ അഭിപ്രായം. ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യവെയാണ് പി സി  ജോർജ് ഇക്കാര്യങ്ങൾ പറഞ്ഞത്.
 
വന്യമൃഗങ്ങളുടെ ശല്യം എങ്ങനെ തടയുന്നു എന്നത് സർക്കാർ വിദേശത്ത് പോയി പടിക്കണം. ഓസ്ട്രേലിയയിൽ ദേശീയ മൃഗമായ കങ്കാരുവിന്റെ ഇറച്ചിവരെ വാങ്ങാൻ കിട്ടും. കേരളത്തിൽ നിയമവ്യവസ്ഥകൾ പാലിക്കുന്നതുകൊണ്ടാണ് മനുഷ്യർ മൃഗങ്ങളുടെ ക്രൂരതക്കിരയാജുന്നത്. 
 
വന്യമൃഗങ്ങളുടെ അക്രമം നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കർഷകരെ അണി നിരത്തി തീരുമാനം എടുപ്പിക്കും എന്നും പി സി ജോർജ് പറഞ്ഞു. പിണറായിയുടെ ഭരണത്തിൽ മാറ്റങ്ങൾ കാണുന്നുണ്ടെന്നും മലബാർ മേഖലയോടുള്ള പതിവ് അവഗനണ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദി ഭക്തർ പറയുന്നത് വിശ്വസിക്കരുത്, കള്ളമാണ്: ടിനി ടോം