പി ജയരാജനെ വീണ്ടൂം കണ്ണൂർ ജില്ലാ സെക്രട്ടറിയാക്കണമെന്ന് അഭിപ്രായ സർവേ, പ്രവർത്തകർ ജാഗ്രത പുലർത്തണമെന്ന് ജയരാജൻ

ചൊവ്വ, 28 മെയ് 2019 (18:53 IST)
കണ്ണൂർ ജില്ലാ സെക്രട്ടറിസ്ഥാനം രാജിവച്ചാണ് പി ജയരാജൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽനിന്നും മത്സരിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിൽ പരാജപ്പെട്ടതോടെ ;പി ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയാക്കണം എന്ന ആവശ്യവുമയി സാമൂഹ്യ മാധ്യമങ്ങളിൾ പ്രചരണങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
 
അഭിപ്രായ സർവേകളുടെ രൂപത്തിലാണ് സി പി എം അനുഭാവികളുടെ ഫെയിസ്ബുക്ക് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ ഇത്തരം പ്രചരണങ്ങൾ നടക്കുന്നത്. പുതുതായി രൂപീകരിക്കുന്ന കേരളാ ബാങ്കിന്റെ തലപ്പത്തേക്ക് പി ജയരാജനെ കൊണ്ടുവരുന്നു എന്ന തരത്തിലും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം ശക്തമാണ്  
 
എന്നൽ പ്രചരണങ്ങളിലും അഭ്യൂഹങ്ങളിലും വിശദീകരണവുമായി പി ജയരാജൻ തന്നെ രംഗത്തെത്തി. പാർട്ടി അനുഭാവികളിലും ജനങ്ങളിലും തെറ്റിദ്ധാര ഉണ്ടാക്കുന്നതിനായുള്ള ബോധപൂർവമായ ശ്രമാമാണ് നടക്കുന്നത് എന്നും ഇത്തരം കള്ള പ്രചരണങ്ങളെ തിരിച്ചറിയാൻ ജാഗ്രത പുലർത്തണം എന്നും ജയരാജൻ ഫെയിസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബംഗാൾ പിടിച്ചടക്കാൻ ബി ജെ പി, തൃണമൂലിനും പതറുന്നു ?