ഇപി ജയരാജനെതിരേ ഗുരുതര സാമ്പത്തിക ആരോപണവുമായി പി ജയരാജന്‍. സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ മൊറാഴക്ക് സമീപം ജയരാജന്റെ മകന്‍ നടത്തുന്ന ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ ജയരാജന്‍ സാമ്ബത്തിക ഇടപാടുകള്‍ നടത്തുന്നതായാണ് ആരോപണം. ഗുരുതര ആരോപണമാണെന്നും പരാതി എഴുതി നല്‍കിയാന്‍ അന്വേഷിക്കാമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കമ്മിറ്റിയില്‍ വ്യക്തമാക്കി. എത്ര ഉന്നതായാലും കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്നും ഗോവിന്ദന്‍ യോഗത്തില്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ജയരാജന്റെ മകനൊപ്പം വന്‍ വ്യവസായികളും ചേര്‍ന്നാണ് റിസോര്‍ട്ട് നിര്‍മ്മിക്കുന്നത്. പ്രതിപക്ഷമില്ലാതെ സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയാണ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്.