Publish Date: Sun, 21 Oct 2018 (10:57 IST)
Updated Date: Sun, 21 Oct 2018 (11:01 IST)
ശബരിമല സ്ത്രീ പ്രവേശനത്തിൽ ഇടപെടാൻ കേന്ദ്ര സർക്കാരിന് പരിമിതികളുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധർൻപിള്ള. വിഷയത്തിൽ ഇടപെടുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടണം എന്നും പി എസ് ശ്രീധരൻ പിള്ള പറഞ്ഞു
ശബരിമല വിഷയത്തിൽ ഇടപെടാൻ കേന്ദ്രം തയ്യാറാണ്. പക്ഷേ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം. വിഷയത്തിൽ നേരിട്ട് ഇടപെടാൻ കേന്ദ്ര സർക്കാരിന് പരിമിതികളുണ്ട്. പ്രത്യേക നിയമസഭാ യോഗം വിളിച്ചുചേർത്ത് ഇക്കാര്യത്തിൽ ഓർഡിനൻസ് പുറപ്പെടിവിക്കണം. എൽ ഡി എഫും യു ഡി എഫും ചേർന്ന് ശബരിമല പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.