പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?
പദ്മജ ബിജെപിയില്‍ ചേരുകയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു
Publish Date: Wed, 06 Mar 2024 (16:09 IST)
Updated Date: Wed, 06 Mar 2024 (16:26 IST)
ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാല്‍. അഭ്യൂഹങ്ങള്‍ ശുദ്ധ അസംബന്ധമാണെന്ന് പദ്മജ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പദ്മജയുടെ വിശദീകരണം. പദ്മജ ബിജെപിയില്‍ ചേരുകയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
'ഞാന്‍ ബിജെപിയില്‍ പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നു എന്ന് കേട്ടു. എവിടെ നിന്നാണ് ഇത് വന്നത് എന്ന് എനിക്കറിയില്ല. എന്നോട് ഒരു ചാനല്‍ ചോദിച്ചപ്പോള്‍ ഈ വാര്‍ത്ത ഞാന്‍ നിഷേധിച്ചതാണ്, ഇപ്പോഴും ഞാന്‍ അത് ശക്തമായി നിഷേധിക്കുന്നു. അവര്‍ എന്നോട് ചോദിച്ചു ഭാവിയില്‍ പോകുമോ എന്ന്, ഞാന്‍ പറഞ്ഞു 'ഇന്നത്തെ കാര്യമല്ലേ പറയാന്‍ പറ്റു, നാളത്തെ കാര്യം എനിക്ക് എങ്ങിനെ പറയാന്‍ പറ്റും' എന്ന് തമാശ ആയി പറഞ്ഞു. അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല' പദ്മജ പറഞ്ഞു.