Select Your Language

Notifications

webdunia
webdunia
webdunia
webdunia

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

Mustering
സംസ്ഥാനത്തെ റേഷന്‍ കടകള്‍ 15,16,17 തീയതികളില്‍ പ്രവര്‍ത്തിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നടത്തുന്നത് മൂലമാണ് അവധി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച ഇ കെ വൈ സി അപ്‌ഡേഷനില്‍ നിന്നും മാറിനില്‍ക്കാന്‍ കേരളത്തിന് കഴിയില്ല എന്ന സാഹചര്യത്തിലാണ് മൂന്ന് ദിവസം റേഷന്‍ വിതരണം നിര്‍ത്തിവെച്ചുകൊണ്ട് പൂര്‍ണമായി അപ്‌ഡേഷന്‍ നടത്താന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്.
 
റേഷന്‍ കടകള്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിന് സമീപത്തെ പൊതുഇടത്ത് വെച്ച്( സ്‌കൂള്‍,വായനശാല,അംഗന്‍വാടി,ക്ലബ്) ഇ കെ വൈ സി അപ്‌ഡേഷന്‍ മാത്രമായി നടത്താനാണ് തീരുമാനം. റേഷന്‍ വിതരണത്തില്‍ തടസം നേരിട്ടതിനെ തുടര്‍ന്ന് മസ്റ്ററിംഗ് ഈ മാസം 10 വരെ നിര്‍ത്തിവെച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു!