"എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു" ഫേസ്ബുക്ക് പോസ്റ്റിൽ പാർട്ടി വിടുമെന്ന സൂചന നൽകി പത്മജാ വേണുഗോപാൽ

Webdunia
ഞായര്‍, 20 മാര്‍ച്ച് 2022 (08:41 IST)
രാജ്യസഭാ തിരെഞ്ഞെടുപ്പിനെ ചൊല്ലി കോൺഗ്രസിലെ സംഭവവികാസങ്ങളിൽ വളരെയേറെ ദുഖിതയാണെന്ന് കാണിച്ച് കെ കരുണാകരന്റെ മകളും കെ പി സി സി വൈസ് പ്രസിഡന്റുമായ പത്മജാ വേണുഗോപാലിന്റെ ഫേസ് ബുക്ക് പോസ്റ്റ്.  രാജ്യസഭാ തിരെഞ്ഞെടുപ്പിനുള്ള പട്ടികയിൽ പത്മജാ വേണുഗോപാലിന്റെ പേരുമുണ്ടായിരുന്നു. എന്നാൽ മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബിമേത്തറിനായിരുന്നു നറുക്ക് വീണത്. ഇതിന് പിന്നാലെയാണ് പാർട്ടി മടുത്തുവെന്ന തരത്തിൽ പത്മജയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
 
പത്മജയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
 
എനിക്കും ചില കാര്യങ്ങൾ പറയാൻ ഉണ്ട്.. പക്ഷെ എന്നും അച്ചടക്കം ഉള്ള ഒരു പ്രവർത്തകയാണ് ഞാൻ.. പക്ഷേ പറയേണ്ടത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറഞ്ഞിട്ടുണ്ട് എന്തെങ്കിലും നല്ലത് നടക്കുമോ എന്നറിയട്ടെ.. എന്റെ സഹോദരൻ എന്തു തോന്നിയാലും അത് പരസ്യമായി പറയും.
 
 പരസ്യമായി പറയുന്നതാണോ നല്ലത് അതോ ഇത്രയും നാൾ ഞാൻ പാർട്ടിവേദികളിൽ പറഞ്ഞ രീതി ആണോ നല്ലത്? എന്തു വേണമെന്ന ആലോചനയിലാണ് ഞാൻ.. ഇനിയെങ്കിലും ചില കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ അത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു.. ചില സത്യങ്ങൾ കൈപ്പ് ഏറിയതാണ്.
 
"എന്നെ സഹായിച്ചതും  ദ്രോഹിച്ചതും എന്റെ പാർട്ടിക്കാർ തന്നെയാണ്.. എന്നെ ദ്രോഹിച്ച പാർട്ടിക്കാർക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല... എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു.. "

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിന് പിന്നാലെ വിവാദം; കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും പൂര്‍ണമായും ആലപിച്ചു

ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ ചൈനയില്‍ നിന്ന് ആണവായുധങ്ങള്‍ തേടി; അന്വേഷണ പ്ലാറ്റ്ഫോമായ ഡ്രോപ്പ് സൈറ്റിന്റെ റിപ്പോര്‍ട്ട്

Strait Of Hormuz : ലക്ഷ്യം ഹോര്‍മൂസിന്റെ പൂര്‍ണ്ണ നിയന്ത്രണം, പുതിയ സംവിധാനമൊരുക്കി ഇറാന്‍

വാക്ക് പാലിക്കാതെ സതീശൻ; ആശമാർ സമരം തുടരും

വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ്: രാജ്യത്ത് ആദ്യം, മാതൃക ജപ്പാന്‍

അടുത്ത ലേഖനം
Show comments