Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുജറാത്തിലെ സ്കൂളുകളിൽ ഭഗവത് ഗീത നിർബന്ധിത പാഠ്യവിഷയമാകുന്നു: പിന്തുണയുമായി കോൺഗ്രസും ആം ആദ്‌മിയും

ഗുജറാത്തിലെ സ്കൂളുകളിൽ ഭഗവത് ഗീത നിർബന്ധിത പാഠ്യവിഷയമാകുന്നു: പിന്തുണയുമായി കോൺഗ്രസും ആം ആദ്‌മിയും
, വെള്ളി, 18 മാര്‍ച്ച് 2022 (14:21 IST)
ഗുജറാത്തിലെ ആറ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ സിലബസിൽ ഭഗവത് ഗീത നിർബന്ധമാക്കിയ തീരുമാനം കഴിഞ്ഞ വ്യാഴാഴ്‌‌ചയാണ് ഗുജറാത്ത് സർക്കാർ പുറത്തുവിട്ടത്.സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഇന്ത്യന്‍ സംസ്‌കാരവും വിജ്ഞാന സംവിധാനവും ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് ഭഗവത് ഗീതയിലെ മൂല്യങ്ങളും തത്വങ്ങളും പഠിപ്പിക്കുന്നത് എന്നാണ് സർക്കാർ വാദം.
 
 
ഇപ്പോഴിതാ തീരുമാനത്തെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസും ആം ആദ്‌മി പാർട്ടിയും. സ്‌കൂള്‍ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്തുന്ന തീരുമാനത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും ഗുജറാത്ത് സര്‍ക്കാരിന് തന്നെ ഗീതയില്‍ നിന്നും പലതും പഠിക്കാനുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് ഹേമങ് റാവല്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് മാനദണ്ഡങ്ങളിലെ ഇളവ്; കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ്