Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ടിക്കറ്റു വച്ച് പ്രദർശിപ്പിക്കാനൊരുങ്ങി സർക്കാർ

ക്ഷേത്രത്തിലെ നിധിശേഖരം വിദേശികൾക്കും സ്വദേശികൾക്കും കാണാനുള്ള അവസരമുണ്ടാക്കാൻ മ്യൂസിയം ഉണ്ടാക്കണമെന്നായിരുന്നു ഗണേഷ് കുമാറിന്റെ നിർദ്ദേശം.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ടിക്കറ്റു വച്ച് പ്രദർശിപ്പിക്കാനൊരുങ്ങി സർക്കാർ
, ചൊവ്വ, 18 ജൂണ്‍ 2019 (14:19 IST)
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറയിൽ സൂക്ഷിച്ചിട്ടുള്ള അമൂല്യ രത്നങ്ങളും ആഭരണങ്ങളും പുരാവസ്തുക്കളും അടക്കമുള്ളവ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുവാൻ തയ്യാറെടുത്ത് സംസ്ഥാന സർക്കാർ. അമൂല്യ വസ്തുക്കൾ പ്രദർശിപ്പിക്കാൻ മ്യൂസിയം തുടങ്ങുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.
 
ഇത് സംബന്ധിച്ച കെബി ഗണേഷ് കുമാറിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലവിൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുപ്രീം കോടതി പരിഗണനയിലാണ്. അതുകൊണ്ട് സർക്കാരിന് തീരുമാനം എടുക്കാൻ കഴിയില്ല. കോടതി തീരുമാനം വരുന്ന മുറയ്ക്ക് മറ്റ് കാര്യങ്ങൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 
ക്ഷേത്രത്തിലെ നിധിശേഖരം വിദേശികൾക്കും സ്വദേശികൾക്കും കാണാനുള്ള അവസരമുണ്ടാക്കാൻ മ്യൂസിയം ഉണ്ടാക്കണമെന്നായിരുന്നു ഗണേഷ് കുമാറിന്റെ നിർദ്ദേശം. ടിക്കറ്റിൽ നിന്ന് ലഭിക്കുന്ന വരുമാനം ക്ഷേത്രത്തിന്റെ നവീകരണത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കും മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാമെന്ന് ഗണേഷ് കുമാർ നിർദ്ദേശിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭക്ഷണം റെഡിയാക്കി വെയ്ക്കും, ഇളയ മകളെ ആൺകുട്ടികൾ ഉറക്കും; പ്രാരാബ്ധം കാരണം സൌമ്യ അവധി ദിവസങ്ങളിലും ജോലിക്ക് പോകുമായിരുന്നു