Webdunia - Bharat's app for daily news and videos

Install App

കേരളത്തില്‍ പണം നല്‍കി ഹോട്ടലുകളില്‍ ക്വാറന്റൈന്‍: 169 ഹോട്ടലുകളില്‍ 4617 മുറികള്‍

അനിരാജ് എ കെ
തിങ്കള്‍, 18 മെയ് 2020 (08:54 IST)
ഹോട്ടലുകളില്‍ പണം നല്‍കി ക്വാറന്റയിന്‍ സൗകര്യത്തിന് താത്പര്യമുള്ളവര്‍ക്ക് സംസ്ഥാനത്ത് തിരഞ്ഞെടുത്ത 169 ഹോട്ടലുകളുടെ പട്ടിക തയാറായി. 4617 മുറികളാണ് ഈ ഹോട്ടലുകളില്‍ സജ്ജീകരിക്കുന്നത്. 
 
അതത് ജില്ലയില്‍ ഇഷ്ടപ്പെട്ട ഹോട്ടല്‍ ക്വാറന്റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ക്ക് തിരഞ്ഞടുക്കാം. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും വിശദാംശങ്ങളും നോര്‍ക്ക റൂട്ട്‌സ് വെബ് സൈറ്റില്‍ ലഭ്യമാണ്.
 
തിരുവനന്തപുരത്ത് പത്ത് ഹോട്ടലുകളിലായി ആകെ 515 മുറികളുണ്ട്. കൊല്ലത്ത് പത്ത് ഹോട്ടലുകളിലായി 304 മുറികള്‍, പത്തനംതിട്ടയില്‍ ഒന്‍പത് ഹോട്ടലുകളിലായി 162 മുറികള്‍, ആലപ്പുഴയില്‍ പത്ത് ഹോട്ടലുകളിലായി 338 മുറികള്‍, കോട്ടയത്ത് ഒന്‍പത് ഹോട്ടലുകളിലായി 179 മുറികള്‍, ഇടുക്കിയില്‍ 13ഹോട്ടലുകളിലായി 351 മുറികള്‍, എറണാകുളത്ത് 25 ഹോട്ടലുകളിലായി 972 മുറികള്‍, തൃശൂര്‍ ഒന്‍പത് ഹോട്ടലുകളിലായി 268 മുറികള്‍, പാലക്കാട് 19 ഹോട്ടലുകളിലായി 385 മുറികള്‍, മലപ്പുറത്ത് 12ഹോട്ടലുകളിലായി 155 മുറികള്‍, കോഴിക്കോട് പത്ത് ഹോട്ടലുകളിലായി 296 മുറികള്‍, വയനാട് പത്ത് ഹോട്ടലുകളില്‍ 195, കണ്ണൂരില്‍ 13ഹോട്ടലുകളില്‍ 215 മുറികള്‍, കാസര്‍കോട് പത്ത് ഹോട്ടലുകളില്‍ 268മുറികള്‍ എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments